
തിരുവനന്തപുരം: ഇഡി അന്വേഷണത്തെ അക്രമവും പ്രതിഷേധവും കൊണ്ട് നേരിടുന്നത് സത്യത്തെ ഭയപ്പെടുന്ന പ്രതീതി സൃഷ്ടിക്കുന്നതാണെന്ന് കവിയും കേരള സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷനുമായ കെ സച്ചിദാനന്ദന്. സത്യം പുറത്തുവരട്ടെയെന്ന സമീപനമായിരുന്നു സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
സിഎംആര്‍എല്‍-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലുള്‍പ്പെടെ ഇഡി നടത്തിയ റെയ്ഡിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമ സംഭവങ്ങളെക്കുറിച്ചായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. കേസിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലെങ്കിലും അന്വേഷണത്തെ അക്രമം കൊണ്ടോ പ്രതിഷേധം കൊണ്ടോ ചെറുക്കുന്നത് ശരിയായ രീതിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇഡിയുടെ നടപടികളെ പൂര്‍ണമായി ന്യായീകരിക്കുന്നില്ലെന്നും, അതേസമയം സൈബര്‍ ലോകത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയും അനീതികളെ ന്യായീകരിക്കുന്ന പ്രവണതയും ആശങ്കാജനകമാണെന്നും സച്ചിദാനന്ദന് പറഞ്ഞു. സത്യം അറിയാതെയുള്ള സൈബര്‍ ആക്രമണങ്ങള്‍ സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്നായിരുന്നുവെന്നും, അസഹിഷ്ണുത തുടരുകയാണെങ്കില്‍ കമ്മ്യൂണിസത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







