Spread the love

ബെംഗളൂരു: അധികാര കൈമാറ്റ ചർച്ചകൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ രാജിവെച്ചു. രാജിക്കത്ത് ഗവർണറുടെ സെക്രട്ടറിക്ക് കൈമാറി. ഇൻഡോറിലുള്ള ഗവർണർ താവർ ചന്ദ് ഗെലോട്ട് ബെംഗളൂരുവിലെത്തിയതിന് പിന്നാലെ രാജി അംഗീകരിക്കുമെന്നാണ് റിപ്പോർട്ട്.

video
play-sharp-fill

സിദ്ധരാമയ്യയുടെ രാജി അംഗീകരിച്ചതിന് ശേഷം കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്ന് ഡി.കെ. ശിവകുമാറിനെ നേതാവായി തെരഞ്ഞെടുക്കും. കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ധാരണപ്രകാരമാണ് അധികാര കൈമാറ്റം നടക്കുന്നത്. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾക്കൊടുവിലാണ് സിദ്ധരാമയ്യ പദവി ഒഴിഞ്ഞത്.

2023 മെയ് 20-നാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയത്. മൂന്ന് വർഷം പൂർത്തിയാക്കിയ സർക്കാരിൽ അധികാര പങ്കിടൽ ചർച്ചകൾ ശക്തമായിരുന്നു. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതോടെ കർണാടക രാഷ്ട്രീയത്തിൽ പുതിയ ഘട്ടത്തിനാണ് തുടക്കമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group