
ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ 13കാരിയായ നവവധു വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെയായിരുന്നു സംഭവം. ചികിത്സയ്ക്കിടെ മെഡിക്കൽ കോളേജിൽ വെച്ചാണ് പെൺകുട്ടി മരിച്ചത്.
വിഷം കഴിച്ചതിന് പിന്നാലെ പെൺകുട്ടി അമ്മയുടെ അടുത്തേക്ക് ഓടിയെത്തി മരുന്ന് കഴിച്ചെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് ഝാൻസി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
മരണത്തിന് പിന്നാലെ പ്രദേശവാസികൾ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചപ്പോഴാണ് പെൺകുട്ടിക്ക് 13 വയസാണെന്ന് വ്യക്തമായത്. ആദ്യം പെൺകുട്ടിക്ക് 18 വയസാണെന്നാണ് മുത്തച്ഛൻ പൊലീസിനോട് പറഞ്ഞിരുന്നത്. ഏപ്രിൽ 30നായിരുന്നു വിവാഹം നടന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







