
ചണ്ഡീഗഡ്: ഐപിഎല്‍ എലിമിനേറ്ററില്‍ പതിനഞ്ചുകാരന് വൈഭവ് സൂര്യവംശിയുടെ മാസ്മരിക ബാറ്റിംഗിന്റെ കരുത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാാബദിനെ 47 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന് റോയല്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സടിച്ചപ്പോള്‍ 244 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 19.2 ഓവറില്‍ 196 റണ്‍സിന് ഓള് ഔട്ടായി.
20 പന്തില്‍ 38 റണ്‍സടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. സലീല്‍ അറോറ 21 പന്തില്‍ 35 റണ്‍സെടുത്തപ്പോള്‍ ഇഷാന് കിഷന് 11 പന്തില്‍ 33 റണ്‍സടിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ 58 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ 2 വിക്കറ്റ് വീഴ്ത്തി. വെള്ളിയാഴ്ച ന്യൂചണ്ഡീഗഡില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ആദ്യ ക്വാളിഫയറില്‍ ആര്‍സിബിയോട് തോറ്റ ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന്റെ എതിരാളികള്‍.
സ്കോര്‍ രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ 243-8, സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.2 ഓവറില്‍ 196ന് ഓള് ഔട്ട്.







