
കോട്ടയം : ഒരു വർഷത്തിന് ശേഷം കോട്ടയത്ത് ആർടിഎ ബോർഡ് മീറ്റിംഗ് ചേർന്നു.കോട്ടയം ആർടിഒ യുടെ പരിധിയിൽ വരുന്ന സ്വകാര്യ ബസ്സുകളുടെയും കെഎസ്ആർടിസി ബസ്സുകളുടെയും പുതിയ പെർമിറ്റ്,പെർമിറ്റ് കൈമാറ്റം,പെർമിറ്റ് പുതുക്കൽ തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്ന ആർടിഎ ബോർഡ് മീറ്റിംഗ് ജില്ലാ കലക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ വിപഞ്ചിക ഹാളിൽ ചേർന്നു .
ഡെപ്യൂട്ടി ട്രാൻസ്പോട്ട് കമ്മീഷണർ സജി പ്രസാദ്, ആർടിഒ ജയരാജ്,അഡിഷണൽ എസ്പി കെ.ആർ. ബിജു , എന്നിവർക്കു പുറമെ കോട്ടയം ജില്ലയിലെ സ്വകാര്യ ബസ് ഓപ്പറേറ്റർമാർ, കെ എസ് ആർ ടി സി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.






