Spread the love

കോട്ടയം: നാട്യഗൃഹ ഡാൻസ് അക്കാഡമി മുപ്പതാം വാർഷികം വർണം 26’ദൃശ്യചാരുതയാർന്ന പരിപാടികളോടെ മാമ്മൻ മാപ്പിള ഹാളിൽ നടന്നു.

video
play-sharp-fill

പ്രമുഖർ അണിനിരന്ന സാംസ്കാരിക സമ്മേളനവുംശാസ്ത്രീയ നൃത്ത കലാ പ്രതിഭകൾ അണി നിരന്നകലാമണ്ഡലം ആശപ്രദീപ് സംവിധാനം നിർവഹിച്ച വശ്യ മനോഹര നൃത്തസമന്വയവും നാട്യഗൃഹയിലെ പുതു ബാച്ചിന്റെ അരങ്ങേറ്റവും നടത്തി.

സമ്മേളനം മുൻ മന്ത്രി വി. എൻ. വാസവൻ ഉത്ഘാടനം ചെയ്തു.കലസായാഹ്നം സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകൻ സുദീപ് കുമാർ ഉത്ഘാടനം ചെയ്തു. ഫ്രാൻസിസ് ജോർജ്. എം. പി, നഗരസഭ ചെയർമാൻ എം. പി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്തോഷ്‌കുമാർ, കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആദിത്യ ഓമനക്കുട്ടൻ, ഡോക്ടർ പി. ആർ. ബിജു കുമാർ, സതീഷ് കുമാർ മണലേൽ തുടങ്ങിയവർ ആശംസകൾ നേർന്നു .

നാട്യ ഗൃഹ ചെയർമാനും പ്രശസ്ത സിനിമ താരവുമായ മോഹൻ ഡി കുറിച്ചി അധ്യക്ഷത വഹിച്ചു. നാട്യ ഗൃഹ ഡാൻസ് അക്കാഡമി സെക്രട്ടറി ടി. എസ്. വിജയകുമാർ സ്വാഗതവും ഡയറക്ടർ പി ആർ. പ്രദീപ്‌ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് പ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകൻ സുദീപ് കുമാറിനെയും കലാമണ്ഡലം ആശാ പ്രദീപിനെയും കലാമണ്ഡലം സോഫിയ സുദീപിനെയും മുൻ മന്ത്രി വി. എൻ. വാസവൻ ആദരിച്ചു.

ചലച്ചിത്ര രംഗത്തെ പ്രതിഭക്കുള്ള ഫിലിം ക്രിട്ടിക് അവാർഡ് അവാർഡ് ജേതാവായ മോഹൻ ഡി കുറിച്ചിയെയും ക്ഷേത്ര വാദ്യ കലാപ്രതിഭ രനീഷ്മോഹനനെയും ഫ്രാൻസിസ് ജോർജ് എം. പി യും ആദരിച്ചു.
തുടർന്ന് പുതിയ ബാച്ച് വിദ്യാർത്ഥി കളുടെ അരങ്ങേറ്റവും കലാമണ്ഡലം ആശപ്രദീപ് സംവിധാനം ചെയ്ത നൃത്തസമന്വയവും നടന്നു.