Spread the love

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലി വ്യക്തമാക്കി. 5 ലക്ഷം രൂപ അടിയന്തര ധനസഹായമായി ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് താൽക്കാലിക ജോലി നൽകുമെന്നും പ്രദേശത്തെ കാട്ടാനയെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ആഷിഖ് അലി പറഞ്ഞു. ഈ മാസം 30ന് വയനാട്ടിൽ ഉന്നതല യോഗം ചേരുമെന്നും വനം-കൃഷി വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യുമെന്നും ഡിഎഫ്ഒ ആഷിഖ് അലി പറഞ്ഞു.

video
play-sharp-fill

അതേസമയം കാട്ടാന ആക്രമണത്തിൽ രണ്ടാഴ്ചക്കുള്ളിൽ മാർഗ്ഗരേഖ തയ്യാറാക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. കാട്ടാന ആക്രമണം സങ്കീർണ്ണമായ വിഷയമായി മാറി. എല്ലാവരുടെയും സഹകരണത്തോടെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ഈ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുടെ ചർച്ച നാളെ വിളിച്ചിട്ടുണ്ടെന്നും അവരുടെ അഭിപ്രായം കൂടെ കേട്ട ശേഷം നയരൂപീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടത്തിൽ മേപ്പാടി ടൗണിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. കാട്ടാന ജനവാസ മേഖലകളിൽ ഇറങ്ങുന്നത് തടയണമെന്ന് ആവശ്യം. സ്ത്രീകൾ അടക്കം റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. മേപ്പാടി ടൗണിൽ വാഹനങ്ങൾ തടഞ്ഞും പ്രതിഷേക്കുകയാണ്. ഇന്ന് രാവിലെയാണ് വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കശ്മീര്‍ സ്വദേശിനിയായ ജെസ്സി മരിച്ചത്. സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ജെസ്സിയുടെ ഭർത്താവിന് പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group