
ചങ്ങനാശേരി: രാജഭരണത്തിന്റെ ചരിത്രശേഷിപ്പായ ചിത്രകുളവും തണ്ണീർതടവും സംരക്ഷിക്കുന്നതിനും ശോച്യാസ്ഥയ്ക്ക് പരിഹാരം കാണുമെന്ന അധികൃതരുടെ വാഗ്ദാനങ്ങള്‍ കടലാസില്‍ മാത്രം.
ഒന്നരയേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കുളത്തില്‍ രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യവും അറവുമാലിന്യങ്ങളുമടക്കമുള്ളവയും തള്ളുന്നുണ്ട്. രാജഭരണകാലത്ത് രാജകുടുംബാംഗങ്ങള്‍ നീരാടാൻ ഉപയോഗിച്ചിരുന്ന കുളമാണ് ചിത്രകുളം. തെക്കുംകൂർ രാജവംശകാലത്ത് പണികഴിപ്പിച്ച ചിത്രക്കടവ് മഹാദേവക്ഷേത്രം ഇതിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
നീന്തല്‍ക്കുളം അകലെഇവിടെ നീന്തല്കുളമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടിയൊന്നുമായില്ല. വിദ്യാർത്ഥികള്‍ക്ക് നീന്തല്‍ പഠിക്കാൻ അവസരം ഒരുക്കുമെന്നും പാഠ്യ വിഷയത്തോടൊപ്പം നീന്തല്‍ പഠിപ്പിക്കുമെന്നും അധികൃതർ പ്രഖ്യാപിച്ചെങ്കിലും കടലാസില്‍ ഒതുങ്ങി.
ചിത്രകുളം സംരക്ഷിക്കുന്നതിനായി നിരവധി സംഘടനകളും ക്ലബുകളും മുന്നോട്ടുവന്ന് പ്രവർത്തനം നടത്തിയെങ്കിലും പാതിവഴിയില്‍ നിലച്ചു. അടുത്തകാലത്ത് കുളത്തിന്റെ ആഴം കൂട്ടി. വശങ്ങളും മറ്റും കാടുമൂടിയും മാലിന്യങ്ങളാല്‍ നിറഞ്ഞും കിടക്കുന്ന നിലയിലാണ്. കുളത്തില്‍ ഇറങ്ങാതിരിക്കാൻ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട് ഇവിടെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാശത്തിലേക്ക് കൂപ്പുകുത്തിഇടക്കാലത്ത് 15 ലക്ഷം രൂപമുടക്കി നഗരസഭ കുളം നവീകരിച്ചെങ്കിലുംതുടർന്ന് സംരക്ഷിക്കാനായില്ല. അങ്ങനെ നാശത്തിലേയ്ക്ക് കൂപ്പുകുത്തി. കുളത്തിന്റെ ചുറ്റുപാടും കാടുപിടിച്ചും, മാലിന്യങ്ങള്‍ നിക്ഷേപിച്ചും, പടവുകള്‍ ഇടിഞ്ഞും, മലീനമാണ്നിലവില് കുളം. കുളത്തിന്റെ ചുറ്റുവട്ടവും കുളത്തിലും മാലിന്യകൂമ്പാരവും കുമിഞ്ഞു കൂടിയ നിലയിലാണ്.
സന്ധ്യമയങ്ങിയാല്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ് ഇവിടം. കുളത്തിനു ഉള്‍വശം മദ്യകുപ്പികളാല്‍ നിറഞ്ഞു.
നവീകരണ പദ്ധതിക്ക് പുതിയ ഭരണസമിതിയും എം.എല്‍.എയും തുടക്കം കുറിച്ച് ചിത്രകുളത്തിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ.







