
മന്ത്രവാദത്തിൻ്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മന്ത്രവാദി പിടിയിൽ. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം നടന്നത്. കടയ്ക്കൽ സ്വദേശി 55കാരനായ ശരത് ബാബു ആണ് പിടിയിലായത്. മാതാവിൻ്റെ ദോഷങ്ങൾ മാറുന്നതിനായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് പെൺകുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് പീഡനം നടത്തിയത്. വീട്ടിൽ വെച്ചും ലോഡ്ജിൽ വെച്ചുമാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്.17ഉം 13ഉം വയസുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. കൗൺസിലിങ്ങിനിടയിലാണ് പെൺകുട്ടികൾ പീഡന വിവരം തുറന്ന് പറഞ്ഞത്.






