
കോട്ടയം: ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കുള്ള അംഗീകാരമായി നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. സർവകലാശാലയുടെ ഒമ്പതാമത് പ്രത്യേക ബിരുദദാന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ബഹുമതി കൈമാറി.
ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദമാണ് മമ്മൂട്ടിക്ക് നൽകിയത്. നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിനും ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദവും വാസ്കുലർ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. എൻ. രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് ബിരുദവും ചടങ്ങിൽ സമ്മാനിച്ചു.
പുരസ്കാരം ഇന്ത്യൻ സിനിമാ മേഖലയ്ക്ക് സമർപ്പിക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. മൂന്നാമത്തെ ഡോക്ടറേറ്റ് ബഹുമതിയാണ് ലഭിക്കുന്നതെന്നും കുട്ടിക്കാലത്ത് നടനാകണമെന്ന ആഗ്രഹമാണ് തന്നെ ഈ വേദിയിലെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 45 വർഷത്തിലേറെയായി സിനിമയിൽ തുടരുകയാണെന്നും പിതാവ് തന്നെ ഒരു ഡോക്ടറായി കാണാൻ ആഗ്രഹിച്ചിരുന്നെങ്കിലും ചികിത്സിക്കാത്ത ഡോക്ടറാകാൻ മൂന്ന് തവണ അവസരം ലഭിച്ചതായും മമ്മൂട്ടി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







