Spread the love

കോട്ടയം: ദേശീയപാത 183 ൻ്റെ കോട്ടയം ഐഡ ജംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മെയ് 25 ഉച്ച കഴിഞ്ഞ് 2 മണിക്ക് കോട്ടയം കളക്ട്രേറ്റിൽ ബന്ധപ്പെട്ട വരുടെ യോഗം ചേരുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.

video
play-sharp-fill

കേന്ദ്ര സർക്കാർ അനുവദിച്ച 150 കോടി രൂപ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആണ് ഉടൻ ആരംഭിക്കേണ്ടത്. സർവ്വേ നടപടികൾ പൂർത്തിയാകാത്തതിനെ തുടർന്ന് അനുവദിച്ച രൂപ നഷ്ടമാകുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.ഡിജിറ്റൽ സർവ്വേ നടപടികൾ ആരംഭിച്ചെങ്കിൽ മാത്രമേ സമയബന്ധിതമായി പൂർത്തിയാക്കുവാൻ സാധിക്കുകയുള്ളു.

2025-26 സാമ്പത്തിക വർഷത്തെ വാർഷിക പ്ലാനിൽ ഉൾപ്പെടുത്തി ദേശീയപാതാ അതോറിറ്റി അനുവദിച്ച തുക ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാത്തതാണ് പദ്ധതി നഷ്ടപ്പെടാൻ കാരണമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലുള്ള റോഡിൽ 6 മീറ്റർ വീതിയിലാണ് ടാറിങ്ങ് ഉള്ളത്. ഇത് 10 മീറ്റർ വീതിയിൽ ടാർ ചെയ്ത് രണ്ട് വരി പാതയാക്കാനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടമായി നിലവിലുള്ള റോഡ് അളന്ന് തിരിച്ച് അതിർത്തി കല്ലുകൾ സ്ഥാപിക്കണം. ഈ പ്രവൃത്തി നടത്തുന്നതിനായി 13 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഈ പ്രവൃത്തി നടത്തുന്നതിനായി റവന്യൂ വകുപ്പ് പ്രത്യേക സംഘത്തെ നിശ്ചയിച്ചു എങ്കിലും ഇതുവരെ കാര്യക്ഷമമായ പ്രവർത്തനം ആരംഭിച്ചിട്ടില്ല

സർവ്വേ നടപടികൾ എത്രയും പൂർത്തിയാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഫ്രാൻസിസ് ജോർജ് അറിയിച്ചു.
[4:05 PM, 5/23/2026] SOMAN: Shared Via Malayalam Editor : http://bit.ly/mtmandroid