Spread the love

ബയ്ജിംഗ്: ചൈനയില്‍ കല്‍ക്കരി ഖനിയിലെ സ്ഫോടനത്തില്‍ 90 പേർ മരിച്ചു. ഷാൻസി പ്രവിശ്യയിലെ ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെന്യൂ കല്‍ക്കരി ഖനിയിലാണ് വാതക സ്ഫോടനമുണ്ടായത്.

video
play-sharp-fill

സംഭവം നടക്കുന്പോള്‍ 247 തൊഴിലാളികളായിരുന്നു ഖനിക്കുള്ളിലുണ്ടായിരുന്നത്.

പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും കാണാതായവർക്കായി തിരച്ചില്‍ ഊർജിതമാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖനിയുടെ ചുമതലയിലുള്ള കന്പിനിയിലെ ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.