
ഷാർജ: യുഎഇയിലെ ഷാർജയില്‍ മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി.
കണ്ണൂർ അഴീക്കോട് പുതിയകാവ് ‘ആർഷ അഷിത’ഭവനത്തില്‍ ആർഷയും ഏകമകള്‍ റൂഹിയുമാണ് മരിച്ചത്. ആർഷയ്ക്ക് 35 വയസ്സായിരുന്നു.
ഏതാനും വർഷമായി ഭർത്താവ് നിഹാലിനൊപ്പം ഷാർജയിലെ അല്‍ നഹ്ദയില് സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. മരണ കാരണം വ്യക്തമല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തമായി ഓണ്‍ലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. നിഹിലിന്റെ പിതാവും സഹോദരനുമെല്ലാം യുഎഇയില്‍ തന്നെയാണ് താമസം. ആർഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്.







