
താരസംഘടനയായ ‘അമ്മ”യില്‍ നിന്ന് താൻ രാജിവയ്ക്കാൻ കാരണം ടിനി ടോമും സംഘടനയിലെ ചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് ടിനി ടോം പറഞ്ഞുപരത്തിയെന്നും അൻസിബ ആരോപിച്ചു.
ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നും തന്റെ പേര് അൻസിബ ഹസ്സൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നതെന്നും നടി. ‘എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ പൊലീസില്‍ വ്യാജ പരാതി നല്കി. അമ്മ പ്രസിഡന്റും സെക്രട്ടറിയും എന്റെ കൂടെ നിന്നില്ല. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. നിയമനടപടിക്ക് ഒന്നും ഞാനില്ല’- നടി വ്യക്തമാക്കി.
അടുത്തിടെയാണ് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് അൻസിബ ഹസ്സൻ രാജിവച്ചത്. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോൻ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക ഭാരവാഹിയായിരുന്നു അൻസിബ. തൊഴില്‍പരവും വ്യക്തിപരവുമായ കാരണങ്ങളാലാണ് രാജിയെന്നാണ് ശ്വേതമേനോൻ പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







