Spread the love

ഡല്‍ഹി: പാർട്ടി കമ്മിറ്റികളില്‍ വിമർശനങ്ങള്‍ ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജൻ.

video
play-sharp-fill

കേന്ദ്ര കമ്മിറ്റി യോഗത്തിലും പാർട്ടി കമ്മിറ്റി യോഗത്തിലും പല കാര്യങ്ങളും ചർച്ച ചെയ്യും. അത് എല്ലാം പത്രക്കാരോട് പറയുന്നത് അല്ല പാർട്ടി രീതി.

ഞങ്ങള്‍ ചർച്ച ചെയ്ത് തീരുമാനമെടുത്തു കഴിഞ്ഞാല്‍ ആ തീരുമാനം ജനങ്ങളെ അറിയിക്കും. അല്ലാതെ ഒരോരുത്തർ പറഞ്ഞ വാക്കും ശൈലിയും നിങ്ങളോട് വന്ന് പറയുമെന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും ജയരാജന് പറഞ്ഞു. കേരളത്തിലെ പാർട്ടി കമ്മിറ്റികളില്‍ വിമർശനം ഉയർന്നെങ്കില്‍ അത് കേരളത്തില്‍ ചോദിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമർശനങ്ങള്‍ ഉണ്ടായാല്‍ അത് തിരുത്തും. വിമർശനം, സ്വയം വിമർശനം, തെറ്റുകള്‍ കണ്ടെത്തല്‍, തിരുത്തല്‍, ശരിയായ നിലപാട് സ്വീകരിക്കല്‍ അതെല്ലാം ഞങ്ങളുടെ പാർട്ടിയുടെ രീതിയാണ്. ഞങ്ങള്‍ തെറ്റ് തിരുത്തുന്ന പാർട്ടിയാണെന്നും പാർട്ടി നടപടി ക്രമത്തിന്റെ ഭാഗമാണ് വിമർശനമെന്നും അദ്ദേഹം പ്രതികരിച്ചു.