ഫോട്ടോ: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സപേര്‍ട്ടില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതിക വിദ്യയിലുള്ള മൂന്ന് വാഷിംഗ് മെഷീനുകളുടെ സംസ്ഥാനതല ലോഞ്ച് ബോഷ് ഇന്ത്യ റീജണല്‍ റീട്ടെയില്‍ മാനേജര്‍ റോബി ദേവസ്യ, ഓക്‌സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, ബോഷ് ലോണ്‍ട്രി കെയര്‍ കാറ്റഗറി മാനേജര്‍ വരുണ്‍ നായര്‍, ബോഷ് കേരള ചാനല്‍ സെയില്‍സ് മാനേജര്‍ രജീഷ് പിള്ള, ഓക്‌സിജന്‍ പര്‍ച്ചേസ് ഹെഡ്(എച്ച്എ ആന്‍ഡ് എസ്എ)ഏലിയാസ് പുന്നൂസ് എബ്രാഹം, ഓക്‌സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്‌സിജന്‍ ഹോം അപ്ലൈന്‍സസ് ഡിവിഷന്‍ ഹെഡ് ടെന്‍സണ്‍ കെ. ടൈറ്റസ് തുടങ്ങിയവര്‍ സമീപം
Spread the love

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതിക വിദ്യയിലുള്ള മൂന്ന് വാഷിംഗ് മെഷീനുകളുടെ സംസ്ഥാനതല ലോഞ്ച് നടത്തി. കോട്ടയത്ത് നടന്ന പരിപാടി ബോഷ് ഇന്ത്യ റീജണല്‍ റീട്ടെയില്‍ മാനേജര്‍ റോബി ദേവസ്യ, ഓക്‌സിജന്‍ സിഇഒ ഷിജോ കെ തോമസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

ഓക്‌സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ബോഷ് ലോണ്‍ട്രി കെയര്‍ കാറ്റഗറി മാനേജര്‍ വരുണ്‍ നായര്‍, കേരള ചാനല്‍ സെയില്‍സ് മാനേജര്‍ രജീഷ് പിള്ള, ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, ഓക്‌സിജന്‍ ഹോം അപ്ലൈന്‍സസ് ഡിവിഷന്‍ ഹെഡ് ടെന്‍സണ്‍ കെ ടൈറ്റസ്, പര്‍ച്ചേസ് ഹെഡ്(എച്ച്എ ആന്‍ഡ് എസ്എ) ഏലിയാസ് പുന്നൂസ് എബ്രാഹം, അസിസ്റ്റന്റ് മാനേജേഴ്‌സ്, ബ്രാഞ്ച് മാനേജേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. ജീവനക്കാര്‍ക്കുള്ള വിവിധ പരിശീലന പരിപാടികളും ഇതോടൊപ്പം നടത്തി.

ഇന്ത്യയിലെ വാഷിംഗ് മെഷീന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ പുതിയ ടോപ്പ് ലോഡ് വാഷിംഗ് മെഷീന്‍ ശ്രേണി ബോഷ് പുറത്തിറക്കിയത്. ഏഴ് കിലോ മുതല്‍ 12 കിലോ വരെയുള്ള ശേഷികളില്‍, സാധാരണക്കാര്‍ക്കും പ്രീമിയം ഉപഭോക്താക്കള്‍ക്കും ഒരുപോലെ അനുയോജ്യമായ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പെര്‍ഫോമന്‍സിനായി അഡ്വാന്‍സ് വാഷ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. കാര്യക്ഷമമായും എന്നാല്‍, വസ്ത്രങ്ങളില്‍ കേടുപാടുകള്‍ വരുത്താതെയും വൃത്തിയാക്കുന്നതിനുള്ള നൂതനമായ സാങ്കേതിക വിദ്യയും മെഷീനുകളിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വസ്ത്രങ്ങളുടെ ഗുണനിലാവാരം നഷ്ടമാകാതെ കറകള്‍ നീക്കാനുള്ള പവര്‍വേവ് വാഷ് സാങ്കേതികവിദ്യ, തുണിത്തരങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള 10 സ്മാര്‍ട്ട് വാഷ് പ്രോഗ്രാമുകള്‍ തുടങ്ങിയ സംവിധാനങ്ങളും വാഷിംഗ് മെഷീനുകളിലുണ്ട്. ആകര്‍ഷകമായ ഡിസൈനാണ് മറ്റൊരു പ്രത്യേകത. ഡാര്‍ക്ക് ലേക്ക്, ബ്ലാക്ക് പേള്‍, ഗ്രേ എന്നീ പ്രീമിയം നിറങ്ങളില്‍ വാഷിംഗ് മെഷീനുകള്‍ വിപണിയില്‍ ലഭ്യമാണ്.

മികച്ച വളര്‍ച്ചയും വിപണി സാധ്യതയും ഉപയോഗിക്കാനുള്ള എളുപ്പവും പ്രീമിയം ഫീച്ചറുകളും സ്മാര്‍ട്ട് സാങ്കേതികവിദ്യ എന്നിവയിലേക്കുള്ള ഇന്ത്യന്‍ ഉപഭോക്താക്കളുടെ മാറ്റമാണ് ടോപ്പ് ലോഡ് മെഷീനുകളുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. 2026ന്റെ ആദ്യ പാദത്തില്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ടോപ്പ് ലോഡ് വിഭാഗത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ ബോഷിന് സാധിച്ചിട്ടുണ്ട്. ഓക്‌സിജന്‍ ഷോറൂമുകളില്‍ വാഷിംഗ് മെഷീനുകള്‍ക്ക് പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകളും ഇഎംഐ, എക്‌സ്‌ചേഞ്ച് സൗകര്യവും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 9020100100.