
കോട്ടയം: കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. ഒരു കാലഘട്ടത്തിന്റെ ഓർമ പുതുക്കാനാണ് ഇവിടെ എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിക്കുമെന്നും സഭാ നടപടികളിൽ പുതുമുഖ എംഎൽഎമാരെ കൂടുതൽ പ്രാപ്തരാക്കാൻ പരിഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് തിരുവഞ്ചൂർ കല്ലറ സന്ദർശിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹം ഉമ്മൻ ചാണ്ടിയുടെ വസതിയും സന്ദർശിച്ചിരുന്നു. പൊതുജീവിതത്തിൽ ഉമ്മൻ ചാണ്ടി ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ എന്നും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. 101 വോട്ടുകൾ നേടിയാണ് കോട്ടയം എംഎൽഎയായ അദ്ദേഹം വിജയിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







