
തിരുവനന്തപുരം: അധികാരമേറ്റതിന് പിന്നാലെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്ക് സ്റ്റേ.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്. ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജ്യോതിഷ് ഉള്‍പ്പെടെയുള്ളവരുടെ സ്ഥലമാറ്റമാണ് സ്റ്റേ ചെയ്തത്.
ഇടതുഭരണ അനുകൂലികളായവരെ ഉള്‍പ്പടെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വളരെ ദൂരത്തേക്ക് സ്ഥലം മാറ്റപ്പെട്ട തിരുവനന്തപുരം റൂറലിലുള്‍പ്പെട്ടിരുന്ന നാല് ഉദ്യോഗസ്ഥരാണ് ഇതിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ ഹർജി പരിഗണിച്ചുകൊണ്ടാണ് സ്ഥലം മാറ്റം താല്‍ക്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്. ഇവർ സ്ഥലംമാറ്റത്തിന് തയാറാണ്.
എന്നാല്‍, വളരെ ദൂരത്തേക്കുള്ള സ്ഥലംമാറ്റത്തില്‍ നിന്നും ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.







