
കോഴിക്കോട് : പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ, ഭർത്താവ് രജിൻലാലിനു പങ്കില്ലെന്ന് പൊലീസ് നിഗമനം.
എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പേരാമ്പ്രയിലെ പെട്രോൾ പമ്പിൽനിന്ന് കാനിൽ സോന പെട്രോൾ വാങ്ങുന്ന സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിരുന്നു.
പെട്രോൾ ബാഗിലാക്കി കാറിലെത്തിച്ചെന്നാണ് കരുതുന്നത്. കാർ പൂർണമായി കത്തിനശിച്ചെങ്കിലു ഇതിന്റെ അടപ്പ് കാറിൽനിന്ന് ലഭിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിനുള്ളിൽ തീപിടിക്കാൻ കാരണം പെട്രോളെന്നും, കാറിലെ തീപിടുത്തം ആസൂത്രിതം എന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കാർ ഓടിച്ച ഭർത്താവ് രജിൻലാലിന് തീപ്പിടിത്തമുണ്ടായ ഉടനെ കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നു.
ആദ്യഘട്ടത്തിൽ ഷോർട്ട് സർക്യൂട്ടെന്ന് സംശയിച്ചു. വിദഗ്ധ പരിശോധയിൽ കാറിന്റെ ബോണറ്റ് എഞ്ചിന് ഭാഗങ്ങളിൽ തീ പിടിച്ചിട്ടില്ല. പിറകിൽ നിന്നാണ് തീ ഉയർന്നത്.
കാറിൽ അവശേഷിച്ച തുണികളും, മൊബൈൽ ഫോണും, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെയും സാംപിൾ എടുത്ത് പരിശോധിച്ചു.
അതോടെയാണ് കാറിൽ സൂക്ഷിച്ച പെട്രോളാണ് ആളിക്കത്തിയതെന്ന് തെളിഞ്ഞത്.







