Spread the love

ഡല്‍ഹി: ട്രെയിന്‍ യാത്രകളിലെ അട്ടിമറി നീക്കങ്ങള്‍ തടയാന്‍ യാത്രക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി റെയില്‍വേ.

video
play-sharp-fill

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ട്രെയിനുകള്‍, യാത്രക്കാര്‍, റെയില്‍വേ സ്‌റ്റേഷനുകളും അവയുടെ പരിസരങ്ങളും എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കണം. സംശയാസ്പദമായി എന്ത് കണ്ടാലും ഇത് കൃത്യമായി അറിയിക്കണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എഐ ഡ്രോണുകള്‍, സിസിടിവി ശൃംഖല എന്നിവ കൂടുതല്‍ ശക്തിപ്പെടുത്താനും റെയില്‍വേ തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയില്‍ ഭവനില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് അട്ടിമറി നീക്കങ്ങളെ തടയുന്നതിന് ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചത്.

അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍ യാത്രക്കാരുടെ പങ്ക് വളരെ വലുതാണെന്ന് വിലയിരുത്തിയ യോഗം സംശയാസ്പദമായി എന്തെങ്കിലും പ്രവര്‍ത്തനങ്ങളോ വ്യക്തികളെയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 139 എന്ന റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചു.