Spread the love

കൊച്ചി: കൊച്ചി മെട്രോയില്‍ 2026ലെ ഫ്ലീറ്റ് സൂപ്പർവൈസർ തസ്‌തികയിലേക്കുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് ജൂണ്‍ പത്ത് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

video
play-sharp-fill

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. കേരള പൊലീസിന്റെ അല്ലെങ്കില്‍ മോട്ടോർ വാഹന വകുപ്പുകളില്‍ സബ് ഇൻസ്‌പെക്‌ടർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്‌ടർ എന്നീ റാങ്കുകളില്‍ കുറയാത്ത തസ്‌തികകളില്‍ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.

അപേക്ഷകർക്ക് നിയമ നിർവഹണത്തിലും ട്രാഫിക് നിയന്ത്രണത്തിലും കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

56നും 62നും ഇടയിലായിരിക്കണം അപേക്ഷകരുടെ പ്രായം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 52,000 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷാ ഫീസ് ഈടാക്കുന്നതല്ല. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം കൃത്യമായി വായിക്കണം.

കെഎംആർഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യതകളും മുൻപരിചയവും തെളിയിക്കുന്ന കൃത്യമായ രേഖകള്‍ ഇതോടൊപ്പം വയ്‌ക്കേണ്ടതാണ്. അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം കൃത്യമായി പരിശോധിച്ച്‌ ശരിയാണെന്ന് ഉറപ്പുവരുത്തുക.