
കൊച്ചി: മോഡലിങിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസിലെ മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമെന്ന് റിമാൻഡ് റിപ്പോർട്ട്.
പരാതിക്കാരിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകർത്തിയത് സിന്ധുവാണ്. ഇത് പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് അയച്ചു നല്‍കി. സിന്ധു മറ്റ് പ്രതികള്‍ക്ക് പണം നല്‍കിയതിന് തെളിവുണ്ടെന്നും കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.
പരാതിക്കാരിയെ കോളയില്‍ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. പരാതിക്കാരിയെ രണ്ടാംപ്രതി ചൂരല്‍ ഉപയോഗിച്ച് മർദിച്ചെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. കേസില്‍ മൊത്തം 5 പ്രതികള്‍. രണ്ടും അഞ്ചും പ്രതികള്‍ പിടിയിലാകാൻ ഉണ്ട്. ഒന്നാം പ്രതി സിന്ധു, മൂന്നാം പ്രതി മഞ്ജിമ നാലാം പ്രതി അലീന എന്നിവരാണ് പിടിയിലായ പ്രതികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യപ്രതി സിന്ധുവിന്റെ വാട്സാപ്പ് സ്ക്രീൻ ഷോട്ട് പുറത്ത് വന്നിരുന്നു . സിന്ധു ആവശ്യകാർക്ക് യുവതികളുടെ ചിത്രങ്ങള്‍ വാട്സപ്പില്‍ അയച്ചുനല്‍കും. ശേഷം റേറ്റ് അറിയിക്കും.
വാട്ടസ്പ്പ് വഴി തന്നെ ഡീലും ഉറപ്പിക്കും. ഇക്കാര്യങ്ങള്‍ സിന്ധുവിന്റെ സ്ക്രീന്ഷോട്ടില്‍ വ്യക്തം. കൊച്ചിയില്‍ എത്തിച്ച സിന്ധുവിനെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂണ്‍ 4 വരെ റിമാൻഡ് ചെയ്തു. മുഖ്യപ്രതിയെ ചോദ്യം ചെയ്യുന്നതുവഴി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം.







