Spread the love

തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു.

video
play-sharp-fill

ഔദ്യോഗിക വസതിയായ ‘നീതി’യില്‍ നിന്നും മടങ്ങി. 44 മാസത്തെ ഔദ്യോഗിക കാലാവധിക്ക് ശേഷമാണ് അദ്ദേഹം സ്പീക്കർ പദവിയില്‍ നിന്നും വിടവാങ്ങിയത്.

പദവിയൊഴിയുന്നതിനോട് അനുബന്ധിച്ച്‌ ഏറെ വികാരനിർഭരമായ നിമിഷങ്ങള്‍ക്കും ‘നീതി’ സാക്ഷിയായി. തൻ്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങളുമായാണ് അദ്ദേഹം ഔദ്യോഗിക വസതിയില്‍ നിന്നും തലശ്ശേരിയിലേക്ക് യാത്രയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്തോഷത്തോടും അതിലേറെ അഭിമാനത്തോടും കൂടിയാണ് താൻ ഈ പദവിയില്‍ നിന്നും ഇറങ്ങുന്നതെന്ന് എ എൻ ഷംസീർ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങള്‍ക്ക് സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ഇനി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി കണ്ണൂർ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുമെന്നും എ എൻ ഷംസീർ പറഞ്ഞു.