
സുൽത്താൻബത്തേരി: യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫസല്‍ (20) ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകീട്ട് വീട്ടിലേക്ക് നടക്കുന്നതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ പ്രതി യുവതിയെ പിന്തുടര്ന്ന് ലൈംഗികാതിക്രമം നടത്തുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
പരിസര പ്രദേശങ്ങളിലെ കടകളിലെയും വീടുകളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് ഫസലിനെ റിമാന്‍ഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







