Spread the love

കോട്ടയം: അടൂർ കെഎസ്ആർടിസിയൂടെ വശത്തുള്ള ഇല്ലത്ത് കാവ് റോഡ് അറ്റകുറ്റ പണിയിൽ നശിച്ചിട്ടും നഗരസഭയും എംഎൽഎയും ഉൾപ്പെടെ ഉള്ള അധികൃതരാരും തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി.

video
play-sharp-fill

റോഡ് കയ്യേറി അശാസ്ത്രീയമായ രീതിയിൽ അപകടകരമാം വിധം ഓട പണിത് റോഡിനെ നശിപ്പിച്ചു. കാൽനട യാത്ര ചെയ്യാൻ പോലും സാധിക്കാത്തത് അധികാരികൾ കണ്ടില്ലെന്നു നടിച്ചു ജനത്തെ ദുരിതത്തിലാക്കുകയാണ്.

കോൺട്രാക്റ്റ് എടുത്തവർ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം രണ്ടു പേരെ വെച്ച് ജോലി ചെയ്യിപ്പിച്ച് ആണ് നിർമ്മാണ പ്രവർത്തനങ്ങൾ മുൻപോട്ട് കൊണ്ട് പോകുന്നത്. വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇത്തരം നിർമ്മാണ പ്രവർത്തനങ്ങളിലൂടെ കുട്ടികളെയും ജനങ്ങളെയും അധികൃതർ ബുദ്ധിമുട്ടിലാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇല്ലത്ത്കാവ് ക്ഷേത്രം, സെൻ്റ് മേരീസ് സ്കൂൾ, അമറ്റ് കോളേജ്, ആസാം റൈഫിൾസ് ഓഫീസ് ഉൾപ്പെടെ ഉള്ള ഓഫീസുകളിലേക്കും കൊന്നമങ്കര, മൂന്നാളം ഭാഗത്തേക്ക് പോകുന്ന ജനങ്ങൾക്കു വന്നു പോകുന്നതിനുള്ള കെ എസ് ആർ ടി സി സ്റ്റാൻഡ് റോഡ് കൂടിയാണിതെന്നതിനാൽ അടിയന്തിരമായി ഈ റോഡിൻ്റെ പണികൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കി ജനങ്ങൾക്ക് വിട്ടു നൽകണമെന്നു മുൻ റെസിഡന്റ് അസോസിയേഷൻ ഭാരവാഹി കൂടിയായ ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡന്റ്‌ രാജശേഖരൻ പിള്ള ആവശ്യപ്പെട്ടു.