
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ വാക്ക് പാലിച്ചതില്‍ സന്തോഷമെന്ന് ആശാവർക്കേഴ്‌സ്. വിരമിക്കല്‍ ആനകല്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ത്യാഗനിർഭരമായ സമരത്തിന്റെ വിജയമാണ് വേതന വർദ്ധനവ്. ഉത്തരവാദിത്വബോധം കാണിച്ച മുഖ്യമന്ത്രിക്ക് നന്ദിയെന്നും ആശ സമരസമിതി നേതാവ് ബിന്ദു
വ്യക്തമാക്കി. 266 ദിവസം സമരം ചെയ്തു. അന്ന് ഭരിച്ച ഒരാള്‍ പോലും നമ്മളെ കാണാന്‍ വന്നിട്ടില്ല. എന്നാല്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്നു സമരം പന്തലില്‍ എത്തി ഉറപ്പു നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

21000 എന്നതാണ് ഡിമാന്റ് അത് നേടിയെടുക്കാൻ ശ്രമിക്കും.ഒന്നരവര്‍ഷക്കാലമായി നടത്തിക്കൊണ്ടിരുന്ന സമരത്തിന്റെ വിജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് അവര്‍ പ്രതികരിച്ചു. എന്നിരുന്നാലും തങ്ങളുടെ ആവശ്യമായ 21,000 രൂപയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. 21 ന് വിജയാഘോഷം നടത്തും. സമരത്തില്‍ പങ്കെടുത്ത മുഴുവൻ പ്രവർത്തകരും 21ന് എത്തും. 21 ന് സെക്രട്ടറിയേറ്റിന് മുന്നിലാണ് പരിപടി നടക്കുക.
‘മന്ത്രിസഭാ യോഗത്തിന്റെ ആദ്യ ദിവസം തന്നെ ഇങ്ങനെ ഒരു തീരുമാനം എടുത്തതില്‍ സന്തോഷമുണ്ട്. 9000 എന്ന തുകയില്‍ നിന്നു 12000 എന്ന മാറ്റത്തെ ചെറുതായി കാണാനാവില്ല. ഇനിയും മാറ്റം വേണം. അത് ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതുണ്ടാകും എന്നു തന്നെയാണ് വിശ്വസിക്കുന്നത്. 21,000 എന്ന ആവശ്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്’ എസ് മിനി പറഞ്ഞു.







