
തിരുവനന്തപുരം: മന്ത്രിസ്ഥാനത്ത് എത്താൻ ഒരു പോരാട്ടവും നടത്തിയിട്ടില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇഷ്ടമുള്ള വകുപ്പ് തെരഞ്ഞെടുത്തോളാനാണ് പറഞ്ഞതെന്നും ചെന്നിത്തല പ്രതികരിച്ചു.
ആദ്യം മന്ത്രിസഭയില്‍ ചേരേണ്ട എന്നായിരുന്നു തീരുമാനം. പാർട്ടി നിർബന്ധിച്ച് കൊണ്ടാണ് മന്ത്രിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് സ്വൈര്യ ജീവിതം ഒരുക്കും. ജനങ്ങള്‍ക്ക് സന്തോഷമായി ജീവിക്കാനുള്ള ഉത്തരവാദിത്തമാണ് തനിക്കുള്ളത്. കേരളത്തിലെ മുഴുവൻ ജനങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നതാകും ഭരണമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരേയും പരിഗണിക്കാൻ കഴിയാത്തതിലെ പ്രയാസമുണ്ട്. പാർട്ടി തനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇരുപത്തിയെട്ടാം വയസില്‍ മന്ത്രിയായി. പാർട്ടി ഏല്‍പ്പിച്ച ഏത് ദൗത്യവും നിർവഹിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







