
കോട്ടയം: തിരുവാറ്റ, മര്യാതുരുത്ത് ഭാഗങ്ങളിൽ വ്യാപക മോഷണ ശ്രമം. കടകളിൽ കയറിയ കള്ളൻമാർക്ക് കാര്യമായൊന്നും ലഭിച്ചില്ല. ഇന്നലെ പുലർച്ചെ ഏകദേശം 2 മണിയോടെയാണ് തിരുവാറ്റ മര്യാതുരുത്ത് ബാങ്കിന് സമീപമുള്ള മാടക്കടയിലും സമീപത്തെ മറ്റ് കടകളിലും മോഷ്ടാക്കൾ കയറിയത്.
ഇരുചക്ര വാഹനത്തിലെത്തിയ ആളുകളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു.സിസിടി ദൃശ്യങ്ങളിൽ ഇത് വ്യക്തമായി. ബൈക്കിൽ എത്തി കടയുടെ പൂട്ട് തകർക്കുന്നത് കാണാം.
കടയുടെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ സംഘം സിഗരറ്റുകളും വിളക്കത്ത് നേർച്ചയായി കാണിക്കവെച്ചിരുന്ന പണവും മോഷ്ടിച്ചതായി കടക്കാർ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന്റെ സിസി ടി വി ദൃശ്യങ്ങൾ ലഭ്യമാണ്. അതിൽ നിന്ന് പ്രതികളെകുറിച്ചുള്ള സൂചനകൾ ലഭിക്കുമെന്നപ്രതീക്ഷയിലാണ് കടക്കാർ.







