Spread the love

കൊല്‍ക്കത്ത: അറുക്കാൻ വാഹനത്തില്‍ കൊണ്ടുവന്ന കന്നുകാലികളുടെ പ്രായം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ.
പശ്ചിമ ബംഗാളില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എ രേഖ പത്രയാണ് വിചിത്ര വാദവുമായി രംഗത്തെത്തിയത്.

video
play-sharp-fill

കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ് ജനന സർട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുകയായിരു്നനു. ഹിംഗല്‍ഗഞ്ച് എംഎല്‍എയായ രേഖ പത്ര ഹിംഗല്‍ഗഞ്ചിലെ ലെബുഖാലിക്ക് സമീപമാണ് കന്നുകാലികളുമായി വന്ന വാഹനം തടഞ്ഞത്. തുടർന്ന് അവർ കന്നുകാലികളെ ഇറക്കി, അവയ്ക്ക് പുല്ലും വെള്ളവും നല്‍കി റോഡരികിലെ മരത്തില്‍ കെട്ടിയിട്ടു.

കൂടാതെ മുഖ്യമന്ത്രി സുവേന്ദു അധികാരി അനധികൃത കന്നുകാലി വ്യാപാരികള്‍ക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് രേഖ പത്ര പറഞ്ഞു. 14 വയസില്‍ താഴെയുള്ള കന്നുകാലികളെ അറുക്കാൻ പാടില്ലെന്ന് സർക്കാർ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയതായും അവർ കൂട്ടിച്ചേർത്തു.
“ഞങ്ങളുടെ സർക്കാർ നിർദ്ദേശിച്ചതുപോലെ, 14 വയസില്‍ താഴെയുള്ള പശുക്കളെ അറുക്കുന്നതിന് കർശനമായ വിലക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരെങ്കിലും അനധികൃതമായി പശുക്കളെ കൊണ്ടുപോകുന്നത് കണ്ടെത്തിയാല്‍ അവരെ പിടികൂടുകയും പശുക്കളുടെ ജനന സർട്ടിഫിക്കറ്റുകള്‍ കാണിക്കാൻ ആവശ്യപ്പെടുകയും വേണം. ജനന സർട്ടിഫിക്കറ്റ് കാണിക്കാൻ സാധിച്ചില്ലെങ്കില്‍ നിയമപരമായ തുടർനടപടികള്‍ സ്വീകരിക്കും,” അവർ പറഞ്ഞു. അതേസമയം ഇതിനോട് പ്രതികരിച്ചുകൊണ്ട്, ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തെ പശുക്കള്‍ക്ക് നല്‍കിയ ജനന സർട്ടിഫിക്കറ്റ് എംഎല്‍എയ്ക്ക് കാണിക്കാനാവുമോ എന്ന് തൃണമൂല്‍ പരിഹസിച്ച്‌ ചോദിച്ചു.

“ഏതെങ്കിലും സംസ്ഥാനത്ത് നിന്ന് പശുക്കള്‍ക്ക് നല്‍കിയ ജനന സർട്ടിഫിക്കറ്റ് ബഹുമാനപ്പെട്ട നിയമസഭാ സാമാജികൻ ഒരിക്കലെങ്കിലും കൊണ്ടുവരണമെന്ന് ഞങ്ങള്‍ അഭ്യർഥിക്കുന്നു. അത് ബെർത്ത് സർട്ടിഫിക്കറ്റ് തയാറാക്കുമ്പോള്‍ ഒരു റഫറൻസിന് സഹായകമാകും. ബിജെപിക്ക് അത്തരം ഒരു ജനന സർട്ടിഫിക്കറ്റ് കാണിക്കാൻ കഴിഞ്ഞാല്‍, ആ സർട്ടിഫിക്കറ്റുകള്‍ക്ക് ആരാണ് അനുമതി നല്‍കിയതെന്ന് ഞങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്,”- തൃണമൂല്‍ എംഎല്‍എ കുനാല്‍ ഘോഷ് പറഞ്ഞു.