Spread the love

തിരുവനന്തപുരം: ഉച്ചസമയത്ത് വിളക്ക് കത്തിച്ചുവെച്ച്‌ വീട്ടുകാർ പുറത്തുപോയി.

video
play-sharp-fill

വിളക്കില്‍ നിന്ന് തീപടർന്ന് വീട് പൂർണമായി കത്തിനശിച്ചു.
പിരപ്പൻകോട് പേരയത്തുംമുകള്‍ സ്വദേശി സുധീറിന്‍റെ വീടാണ് കത്തിനശിച്ചത്.

ഓടിട്ട വീടിന്‍റെ മേല്‍ക്കൂരയും മുറികളും വസ്ത്രങ്ങളുമടക്കം പൂർണമായും കത്തിപ്പോയി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വെഞ്ഞാറമൂട്ടില്‍ നിന്നും അഗ്നിശമനസേനാംഗങ്ങള്‍ എത്തി ദീർഘനേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്തിച്ചുവെച്ചിരുന്ന വിളക്കില്‍ നിന്നാണ് സമീപത്തെ വസ്തുക്കളിലേക്ക് ആദ്യം തീപടർന്നത്. ഓടുമേഞ്ഞ മേല്‍ക്കൂരയായതിനാല്‍ മര ഉരുപ്പടികളിലേക്കും മറ്റ് മുറികളിലേക്കും അതിവേഗം തീ വ്യാപിക്കുകയായിരുന്നു.

നിമിഷങ്ങള്‍ക്കകം വീട് പൂർണമായും കത്തി. പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് ഫയർ സ്റ്റേഷനില്‍ നിന്നും അഗ്നിശമനസേന ഉടൻതന്നെ സംഭവസ്ഥലത്ത് എത്തി. അഗ്നിശമനസേനാംഗങ്ങള്‍ രണ്ട് ലെങ്ത് ഹോസുകള്‍ ഉപയോഗിച്ച്‌ വിവിധ വശങ്ങളില്‍ നിന്ന് ഒരേസമയം ശക്തമായി വെള്ളം പമ്പ് ചെയ്താണ് തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരാതെ നിയന്ത്രിച്ചത്.