
യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ടീം യുഡിഎഫ് എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാക്കി മുന്നോട്ട് പോയെന്ന് പ്രതികരണവുമായി സണ്ണി ജോസഫ്. ഇനിയും എല്ലാവരും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഷ്ട്രീയത്തില്‍ പരിഭവങ്ങളൊക്കെ സ്വാഭാവികമല്ലേ. എല്ലാ വിഷയത്തിനും പരിഹാരമുണ്ടാക്കി വളരെ ശക്തമായി ഐക്യത്തോടെ മുന്നോട്ട് പോകും. ഇത്രയും ഐക്യമുണ്ടായൊരു കാലഘട്ടമില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഐക്യമുണ്ടായിരുന്നു. നല്ല നിലവാരത്തില്‍ ജയിക്കാന്‍ സാധിച്ചു. എല്ലാവരും ഒരുമിച്ചുണ്ടാകും. ടീമായിട്ട് മൂന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പേതാണെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ദിവസം പാളയം പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥനയോടെയാണ് സണ്ണി ജോസഫും കുടുംബവും ആരംഭിച്ചത്. പുതിയ കര്‍ത്തവ്യം ഭംഗിയോടെ നിറവേറ്റാന്‍ സാധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് പറയുന്നു. എന്നാല്‍ വിവാദ വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിച്ചില്ല.






