
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ അവസരം. കണ്‍കറന്റ് ഓഡിറ്റര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. ആകെ 821 ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ നടക്കുന്ന റിക്രൂട്ട്മെന്റിന് വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 11.
തസ്തികയും ഒഴിവുകളും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കണ്‍കറന്റ് ഓഡിറ്റര്‍ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 821. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം 59 ഒഴിവുകൾ
ജയ്പൂർ: 95 ഒഴിവുകൾ
മുംബൈ മെട്രോ: 80 ഒഴിവുകൾ
ബംഗളൂരു: 64 ഒഴിവുകൾ
മഹാരാഷ്ട്ര: 61 ഒഴിവുകൾ
ഭുവനേശ്വർ: 57 ഒഴിവുകൾ
ചെന്നൈ: 54 ഒഴിവുകൾ
ന്യൂഡൽഹി: 50 ഒഴിവുകൾ
യോഗ്യത
60 വയസ്സിൽ എസ്ബിഐയിൽ നിന്നോ അല്ലെങ്കിൽ എസ്ബിഐയുടെ മുൻ അസോസിയേറ്റ് ബാങ്കുകളിൽ നിന്നോ വിരമിച്ച (Superannuation) ഉദ്യോഗസ്ഥരായിരിക്കണം. MMGS-III, SMGS-IV, SMGS-V, TEGS-VI എന്നീ ഗ്രേഡുകളിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.
ക്രെഡിറ്റ്, ഓഡിറ്റ് ജോലികൾ, ഫോറെക്സ് ഓപ്പറേഷൻസ് എന്നിവയിൽ പരിചയസമ്പത്തുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർക്ക് മുൻകാല സർവീസിൽ യാതൊരുവിധ അച്ചടക്ക നടപടികളും പിഴകളും ഉണ്ടായിരിക്കരുത്. കൂടാതെ അന്വേഷണങ്ങൾ ഒന്നും നിലവിലില്ലാത്തവരുമായിരിക്കണം.
തിരഞ്ഞെടുപ്പ്
അപേക്ഷകരെ പ്രധാനമായും എക്സ്പീരിയന്‍സ്, യോഗ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ശേഷം ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. അഭിമുഖത്തിലെ മാര്‍ക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്തിമ നിയമനം നടത്തുക.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് എസ്ബി ഐയുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഓഡിറ്റര്‍ റിക്രൂട്ട്മെന്റ് തിരഞ്ഞെടുത്ത് വിജ്ഞാപനം വായിച്ച് മനസിലാക്കുക. തുടര്‍ന്ന് തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കുക.
വെബ്സൈറ്റ്: https://sbi.bank.in/web/careers







