Spread the love

തിരുവനന്തപുരം: വൈദ്യുതി മീറ്ററില്‍ നിന്നും വാതില്‍ പിടിയിലേക്ക് വൈദ്യുതി കടത്തിവിട്ട് അമ്മയേയും മക്കളേയും ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം.

video
play-sharp-fill

നെയ്യാറ്റിന്‍കരക്ക് സമീപം മഞ്ചവിളാകത്താണ് സംഭവം. രമ്യയെന്ന സ്ത്രീയുടെ വീട്ടിലാണ് ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്.

പുലര്‍ച്ചെ വാതില്‍ തുറന്ന രമ്യയുടെ മൂത്ത മകന്‍ അലന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വിവാഹ ബന്ധം പിരിഞ്ഞ രമ്യ മക്കളുമായി ഒറ്റയ്ക്കാണ് താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യുത മീറ്ററില്‍ നിന്ന് വീടിന്റെ മുന്‍ഭാഗത്തെ വാതിലിന്റെ ഹാന്‍ഡിലില്‍ വയര്‍ ഘടിപ്പിച്ച്‌ ഷോക്കേല്‍പ്പിക്കാനുള്ള ശ്രമമാണ് നടന്നത്. ആരാണ് ഇത് ചെയ്തത്, എന്തിനാണ് ഇത് ചെയ്തത് എന്നതില്‍ വ്യക്തതയില്ല.

മാരായമുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ രമ്യയുടെ മകന്‍ അലന്‍ വാതില്‍ തുറന്നപ്പോള്‍ വൈദ്യുതാഘാതമേറ്റ് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വൈദ്യുത മീറ്ററില്‍ നിന്ന് വയര്‍ വാതിലിന്റെ പിടിയില്‍ ചുറ്റിയിരിക്കുന്നത് കണ്ടെത്തിയത്.
ഉടന്‍ തന്നെ വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.