Spread the love

കോട്ടയം:
കലാമണ്ഡലം ആശാ പ്രദീപിന്റെ മുഖ്യ ശിക്ഷണത്തിൽ മുപ്പതു വർഷങ്ങൾക്കു മുമ്പ് പ്രവർത്തനം ആരംഭിച്ച
നാട്യ ഗൃഹ ഡാൻസ് അക്കാഡമിയുടെ മുപ്പതാം വാർഷികം ‘വർണം 26’മെയ്‌ 17 ഞായർ 4മണിമുതൽ മാമ്മൻ മാപ്പിള ഹാളിൽ അരങ്ങേറും.

video
play-sharp-fill

വാർഷിക സമ്മേളനം ഉത്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻഎം. എൽ. എ നിർവഹിക്കും. കലസായാഹ്നം ഉത്ഘാടനം ചെയ്യുന്നത് പ്രസിദ്ധ സിനിമ പിന്നണി ഗായകൻ സുദീപ്കുമാറാണ്. മുഖ്യ സന്ദേശം നൽകുന്നത് ഫ്രാൻസിസ് ജോർജ് എം. പി യും

.ആശംസകൾ നേർന്നുകൊണ്ട് മുൻമന്ത്രി വി. എൻ. വാസവൻ, നഗരസഭ ചെയർ പേഴ്സൺ എം. പി സന്തോഷ്‌കുമാർ. കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആദിത്യ ഓമനക്കുട്ടൻ, നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. കെ. പ്രസാദ്, എം. ജി. ശശിധരൻ, ഡോക്ടർ പി ദസ്തഗിരി, ഡോക്ടർ. പി. ആർ. ബിജുകുമാർ മണിമന്ദിരം, സതീഷ് കുമാർ മണലേൽ തുടങ്ങിയവർ സംസാരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മേളനത്തിൽ നാട്യ ഗൃഹ ഡാൻസ് അക്കാഡമി ചെയർമാൻ മോഹൻ ഡി കുറിച്ചി അധ്യക്ഷത വഹിക്കും. സെക്രട്ടറി ടി. എസ്. വിജയകുമാർ സ്വാഗതവും ട്രഷറർ പി. ആർ. പ്രദീപ്‌ കൃതജ്ഞതയും പറയും. തുടർന്ന് പുതിയ ബാച്ച് വിദ്യാർത്ഥികളുടെ അരങ്ങേറ്റവും കലാമണ്ഡലം ആശാപ്രദീപ് സംവിധാനം നിർവഹിക്കുന്ന
നൃത്ത സമന്വയവും നടക്കും.