Spread the love

തിരുവനന്തപുരം: പൂവച്ചലില്‍ കാണാതായ വയോധികയെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂവച്ചല്‍ വലിയവിള സ്വദേശി ദേവകി അമ്മയാണ് മരിച്ചത്.

video
play-sharp-fill

കഴിഞ്ഞ ദിവസം മുതല്‍ ദേവകി അമ്മയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് വീടിന് സമീപമുള്ള വെള്ളം കെട്ടിക്കിടന്ന കുഴിയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group