
കോട്ടയം: പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങിയതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രീയ അടക്കം നിരവധി ശസ്ത്രക്രിയകള്‍ മാറ്റി വെക്കേണ്ടി വന്നു.
രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു. ഇത് തുടർച്ചയായ രണ്ടാം തവണയാണ് മെഡിക്കല്‍ കോളജില്‍ പൈപ്പ് പൊട്ടുന്നത്.
ഇക്കുറി മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഡിസിഎച്ച് ലാബിന്റെ ഉള്ളിലൂടെ കടന്നുപോകുന്ന ജല വിതരണ പൈപ്പ് പൊട്ടിയതാണു വെള്ളം മുടങ്ങാന്‍ കാരണം.
മെഡിക്കല്‍ കോളജിലെ പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലെ എല്ലാ വാര്‍ഡുകളിലും പഴയ കെട്ടിടത്തിലെ വാര്‍ഡുകളും ശസ്ത്രക്രീയാ തീയേറ്ററുകളിലും അടക്കം മുഴുവന്‍ ബ്ലോക്കിലും വെള്ളം ലഭിക്കാതെ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു.
ഇന്നലെ പുലര്‍ച്ചെ രണ്ടു മുതല്‍ ഇല്ലാതിരുന്ന വെള്ളം രാതി വൈകിയും എത്തിയിട്ടില്ല.
വാട്ടര്‍ അതോറിട്ടിയുടെ മെഡിക്കല്‍ കോളജിനു സമീപമുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നു നേരിട്ടാണ് ഇവിടേക്കു വെള്ളമെത്തിക്കുന്നത്. വെള്ളം മുടങ്ങിയത് കിടപ്പു രോഗികള്‍ക്കാണു കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയത്.
കൂട്ടിരിപ്പുകാര്‍ പുറത്ത് പോയി വെള്ളം ശേഖരിച്ചു രോഗികളുടെ പ്രാഥമിക കൃത്യനിര്‍വഹണം നടത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടിരിപ്പുകാര്‍ വെളിയില്‍ പണം കൊടുത്താണ് പ്രാഥമിക കൃത്യനിര്‍വഹണം നടത്തിയത്. കോട്ടയത്തെ സ്വകാര്യ കുടിവെള്ള വിതരണ ഏജന്‍സിയില്‍ നിന്നും അഞ്ച് ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ചെങ്കിലും അതും ഉപയോഗിക്കാന്‍ കഴിയാതെ നഷ്ടപ്പെട്ടു.
തുടര്‍ന്ന് വീണ്ടും പൈപ്പ് നന്നാക്കിയ ശേഷം 10 ടാങ്കര്‍ ലോറി വെള്ളം അടിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പൈപ്പിന്റെ തകരാര്‍ പരിഹരിക്കാനുള്ള പണികള്‍ നടന്നുവരുന്നു.







