Spread the love

വൈക്കം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിശോധന 16, 20 തീയതികളിൽ വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരക (ആശ്രമം)സ്‌കൂൾ മൈതാനത്ത് നടക്കും.

video
play-sharp-fill

താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങൾ നിർബന്ധമായും പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.

വാഹനങ്ങളുടെ ഫി​റ്റ്നസ്, സുരക്ഷാ സംവിധാനങ്ങൾ, രേഖകൾ, അടിയന്തര സുരക്ഷാ ഉപകരണങ്ങൾ എന്നിവ പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയ്ക്ക് യഥാസമയം ഹാജരായി സ്​റ്റിക്കർ ലഭിക്കാത്ത വാഹനങ്ങൾ സർവീസ് നടത്താൻ അനുവദിക്കില്ല.