Spread the love

കോട്ടയം: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡയലോഗ് 12.0 മെയ് 14ന് ഈരാറ്റുപേട്ടയിൽ നടക്കും. വൈകിട്ട് നാലിന് ഈരാറ്റുപേട്ട ബറക്കാത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘മരണത്തോടെ എല്ലാം അവസാനിക്കുമെങ്കിൽ, നാം എന്തിന് ഇവിടെ?’ എന്ന പ്രമേയത്തിൽ നടക്കുന്ന ഡയലോഗിൽ വിവിധ സെഷനുകളിലായി വ്യത്യസ്ത വിഷയങ്ങളിൽ പ്രഭാഷണം നടക്കും. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് നിഷാദ് സലഫി ഉദ്ഘാടനം ചെയ്യും. എംജെ സെബാസ്‌റ്റ്യൻ എംഎൽഎ, ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വിപി നാസർ എന്നിവർ മുഖ്യാതിഥികളാകും.

video
play-sharp-fill

പണ്ഡിതന്മാരായ ഷമീർ മദീനി, അബ്ദുൽ മാലിക് സലഫി, ടികെ നിഷാദ് സലഫി, ഡോ. ബഷീർ വിപി, താജുദ്ദീൻ സ്വലാഹി, അബ്‌ദു റഹ്‌മാൻ ചുങ്കത്തറ, ഡോ. അബ്ദുള്ള ബാസിൽ, അർഷദ് അൽ ഹികമി, ശംജാസ് കെ അബ്ബാസ്, ആസിഫ് അൽ ഹികമി, ഡോ. മുഹമ്മദ് റോഷൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.

സ്ത്രീകൾക്ക് വിപുലമായ ഇരിപ്പിട സംവിധാനങ്ങളും വാഹന പാർക്കിങ്, പ്രാർഥനാ
സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഡയലോഗിന് മുന്നോടിയായി കോട്ടയം, കാഞ്ഞിരിപ്പള്ളി, ഈരാറ്റുപേട്ട മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. യൂത്ത് സ്റ്റുഡൻസ് ഗേൾസ് വിമൻസ് കൺവൻഷനുകൾ ചേർന്നു. വിവിധ രാഷ്‌ട്രീയ സാമൂഹിക മത സംഘടകളിലെ നേതാക്കളെ പങ്കെടുപ്പിച്ച് ടേബിൾ ടോക്ക്, ഈരാറ്റുപേട്ട നഗരസഭയിലെ വീടുകൾ ഡോർ ടു ഡോർ സ്‌ക്വാഡ് വർക്ക് നടത്തി. മുണ്ടക്കയം മുതൽ ഈരാറ്റുപേട്ട വരെയും ഏറ്റുമാനൂർ മുതൽ ചങ്ങനാശേരി വരെയും രണ്ട് മേഖലകളിലായി സന്ദേശ പ്രയാണയാത്ര, പ്രീ കോൺഫറൻസ് മീറ്റുകൾ, പള്ളികളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ലഘുലേഖ വിതരണം എന്നിവ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘാടക സമിതി ഭാരവാഹികളായ ഫിനാൻസ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് യൂസുഫ്, ജില്ലാ ഇവൻ്റ് ആൻഡ് ഐടി കൺവീനർ ബിലാൽ സൈനുദ്ധീൻ, വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി സിയാദ് പിഇ , ട്രഷറർ അൻവർ അൻസാരി, വിസ്‌ഡം സ്‌റ്റുഡൻ്റ്സ് ഭാരവാഹികളായി സഈദ് അൽഹികമി, ആസിഫ് അൽഹികമി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.