Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കടുത്ത അതൃപ്തി അറിയിച്ച് വള്ളിക്കുന്ന് നിയുക്ത എംഎൽഎ ടി വി ഇബ്രാഹിം. മുഖ്യമന്ത്രി ച‍‍ർച്ച നീണ്ടുപോകുന്നതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നാണ് ടി വി ഇബ്രാഹിം പറഞ്ഞത്.

video
play-sharp-fill

തെരഞ്ഞടുപ്പിൽ യുഡിഎഫ് നേടിയ വിജയത്തിൻ്റെ തിളക്കം കുറയ്ക്കുന്ന രീതിയിലാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങളെന്നും അദേഹം കുറ്റപ്പെടുത്തി.

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ജനങ്ങൾ ചോദിച്ച് തുടങ്ങി. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പ്രഖ്യാപനം വൈകുന്നതിൽ ആശങ്കയും അസ്വസ്ഥതയുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളോട് എന്ത് മറുപടി പറയും എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. ഇത്രയധികം ട്രോളുകൾ വന്നിട്ടും തീരുമാനമായില്ല. കോൺ​ഗ്രസ് പാ‍‍ർട്ടി ഉണർന്ന് പ്രവർത്തിക്കണം’, എന്നാണ് ടി വി ഇബ്രാഹിം പറഞ്ഞത്.