Spread the love

സനാതന ധർമത്തിനെതിരെ വീണ്ടും ഡിഎംകെ എംഎൽഎയും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. സനാതനം തുടച്ചുനീക്കപ്പെടണം എന്നാണ് നിയമസഭയിൽ സംസാരിക്കവേ ഉദയനിധി അഭിപ്രായപ്പെട്ടത്. ഇതോടെ വിമർശനവുമായി ബിജെപി രംഗത്തെത്തി. ‘ജനങ്ങളെ തമ്മിൽ വേർതിരിക്കുന്ന സനാതനം ഉറപ്പായും തുടച്ചുനീക്കപ്പെടണം’- എന്നാണ് നിയമസഭയെ അഭിസംബോധന ചെയ്ത് പ്രതിപക്ഷ നേതാവ് പറഞ്ഞത്. പിന്നാലെ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷമായ ഭാഷയിലാണ് ബിജെപി വക്താവ് സിആർ കേശവൻ പ്രതികരിച്ചത്. വിഷലിപ്തമായ അഭിപ്രായപ്രകടനമാണ് ഉദയനിധി നടത്തിയതെന്ന് കേശവൻ തുറന്നടിച്ചു.

video
play-sharp-fill

“തമിഴ്‌നാട്ടിലെ രാഹുൽ ഗാന്ധിയാണ് ഉദയനിധി സ്റ്റാലിൻ. വെറുപ്പിന്റെ രാഷ്ട്രീയത്തിലാണ് അയാൾ തുഴയുന്നത്. രാഹുൽ ഗാന്ധി പവിത്രായ ചെങ്കോലിനെ അപമാനിച്ചു. രാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ നിന്നും വിട്ടുനിന്നു. കഴിഞ്ഞ മൂന്ന് ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ ജനം ഒഴിവാക്കിയ രാഹുൽ ഗാന്ധിയെ പോലെ ഉദയനിധി സ്റ്റാലിൻ, ഒരിക്കല്‍ ‘ശിക്ഷിക്ക’പ്പെട്ടിട്ടും ഇനിയും ഈ വെറുപ്പുളവാക്കുന്ന വാക്കുകളിലൂടെ തമിഴ് ജനത അദ്ദേഹത്തെ അകറ്റുന്നത് തുടരും എന്നും അദ്ദേഹം പറഞ്ഞു.

മുൻപ് സമാന രീതിയിൽ പ്രസ്താവന നടത്തിയിട്ടുള്ള ഉദയനിധിക്കെതിരെ രാഷ്ട്രീയ നേതാക്കളും മദ്രാസ് ഹൈക്കോടതിയും ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഉദയനിധിയുടെ വാക്കുകളെ വളച്ചൊടിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവ് അമിത് മാളവ്യയ്‌ക്കെതിരെ തിരുച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് റദ്ദാക്കി. തുടർന്ന് ഉദയിനിധി നടത്തിയത് വിദ്വേഷ പ്രസംഗമാണെന്നായിരുന്നു ജസ്റ്റിസ് എസ് ശ്രീമതി അഭിപ്രായപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group