Spread the love

തൊടുപുഴ: കനത്ത മഴയെ തുടർന്ന് മുട്ടം ശങ്കരപ്പിള്ളിയിൽ ഇലക്ട്രിക് പോസ്റ്റ് കാറിന് മുകളിലേയ്ക്ക് ഒടിഞ്ഞു വീണു. ആർക്കും പരിക്കില്ല.

video
play-sharp-fill

ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. കാറ്റിലും മഴയിലും

റോ‌ഡരികിൽ നിന്ന വലിയൊരു മരം വൈദ്യുതി ലൈനിലേയ്ക്ക് ഒടിഞ്ഞു വീണതിനെ തുടർന്നായിരുന്നു ഇലക്ട്രിക് പോസ്റ്റ് റോഡിലേയ്ക്ക് പതിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് മുട്ടം- മൂലമറ്റം റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

മൂലമറ്റം ഫയർഫോഴ്സ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെ തുടർന്ന് മുട്ടം പൊലീസും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു