Spread the love

പ്രതിപക്ഷ നേതാവായിരുന്നവർ മുഖ്യമന്ത്രി ആകുന്നതാണ് കോണ്‍ഗ്രസിന്റെ ശീലമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയില്‍ നിലപാടുകള്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

ജയിച്ചവരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകും എന്ന് പ്രതീക്ഷിച്ചാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. അതിനാല്‍ എംഎല്‍എമാരില്‍ ഒരാളാണ് മുഖ്യമന്ത്രിയാകേണ്ടതെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു. എംഎല്‍എമാരല്ലാത്തവർ മുഖ്യമന്ത്രിയാകുന്നത് ഉചിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1970 മുതലുള്ള കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ പ്രതിപക്ഷ നേതാവായിരുന്നവർ പിന്നീട് മുഖ്യമന്ത്രിയാകുന്ന രീതിയാണ് നിലവിലുള്ളതെന്ന് ആർ ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടിക്കകത്ത് ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്നും ഒരു വലിയ വിജയം ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും ചർച്ചകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.