Spread the love

കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള ചർച്ച നടക്കുന്നതിനിടെ മുഖ്യമന്ത്രി പദം കെ സി വേണുഗോപാലിനെന്ന് സൂചന. കോണ്‍ഗ്രസ് നേതാക്കളെ ദില്ലിയിലേക്ക് എ ഐ സി സി നേതൃത്വം വിളിപ്പിച്ചു. വി എം സുധീര‍ൻ, മുല്ലപ്പ‍ള്ളി രാമചന്ദ്രൻ, എം എം ഹസ്സൻ, കെ സുധാകരൻ എന്നീ നേതാക്കളെയാണ് ദില്ലിയിലേക്ക് വിളിപ്പിച്ചത്.

video
play-sharp-fill

സമവായ നീക്കങ്ങളാണ് ഹൈക്കമാൻഡ് നടത്തുന്നത്. സമ്മർദ്ദങ്ങളില്‍ വഴങ്ങണ്ടെന്ന് ധാരണയായി. പരസ്യ പ്രതികരണങ്ങളിലും ഘടകകക്ഷി സമ്മർദങ്ങളിലും ഹൈക്കമാൻഡ് അതൃപ്തിയിലാണ്. നാളെത്തന്നെ മുഖ്യമന്ത്രി ആരാണെന്നുള്ള പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത.

അതേസമയം, യുഡിഎഫിലെ മുഖ്യമന്ത്രി തർക്കം എങ്ങുമെത്താതെ നില്‍ക്കുന്നതോടെ സംസ്ഥാന സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളാകെ അവതാളത്തിലാവുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനോ മന്ത്രിസഭ രൂപീകരിക്കാനോ കഴിയാത്ത സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ പ്രവർത്തനത്തെ ഇത് ദോഷകരമായി ബാധിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപകരുടെ അവധിക്കാല പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുടങ്ങിയതിന് പിന്നാലെയാണ് സംസ്ഥാനത്തെ ട്രഷറിയും സ്തംഭനാവസ്ഥയിലേക്ക് പോകുന്നത്. രാവിലെ മുതല്‍ ട്രഷറിയില്‍ ഇടപാടുകള്‍ പൂർണമായി മുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബില്ലുകള്‍ മാറുന്നതും പിഎഫ് പിൻവലിക്കുന്നതും അടക്കമുള്ള ഇടപാടുകളാണ് മുടങ്ങിയത്. ഇതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ട്രഷറിയില്‍ എത്തിയവർ വലഞ്ഞു. താല്‍ക്കാലികമായ സാങ്കേതിക പ്രശ്നം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ഉടൻ പരിഹരിക്കാനാകും എന്നുമാണ് അധികൃതരുടെ വിശദീകരണം.