
കോട്ടയം: ബസ് സ്റ്റാൻഡിന് സമീപത്തായി സ്ഥാപിച്ച പുസ്തകശേഖരണത്തിലുള്ള പുസ്തകങ്ങള്‍ മോഷണം പോയി. കോട്ടയം മണിമല വെള്ളാവൂർ പഞ്ചായത്തിലെ വ്യാപാര സമുച്ചയത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം.
150ലധികം പുസ്തകങ്ങളാണ് മോഷണം പോയത്.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്ന യാത്രക്കാരുടെ ബോറടി മാറ്റുന്നതിന് വേണ്ടിയാണ് മിനി ലൈബ്രറി തുറന്നത്. ‘ലിറ്റില്‍ ഫ്രീ ലൈബ്രറി’എന്ന പേരിലാണ് പുസ്തകങ്ങള്‍ വച്ചിരുന്നത്.
മണിമല സ്വദേശിയായ ക്രിസ്റ്റിൻ മരിയചാക്കോയാണ് പുസ്തകശേ ഖരം തുറന്നത്. 150-ലധികം പുസ്തകങ്ങള്‍ പ്രത്യേക അലമാ രയില്‍ സൂക്ഷിച്ചിരുന്നു. ‘ടേക്ക് എ ബുക്ക്, ഷെയർ എ ബുക്ക്’ എന്ന ആശയം പ്രചരിപ്പിക്കാനും വായനവളർത്താനും ലക്ഷ്യമിട്ടാണ് ഈ സംരംഭം തുടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളാവൂർ പഞ്ചായത്തിന്റെ അനു മതിയോടെയാണ് ലൈബ്രറി ആരംഭിച്ചത്. മണിക്കൂറുകളോളം ബസ് സ്റ്റാൻഡിലിരിക്കുന്നവർക്കും ബസ് മിസാകുന്നവർക്കും ലിറ്റില്‍ ഫ്രീ ലൈബ്രറി ഏറെ പ്രയോജനകരമായിരുന്നു. എന്നാല്‍ ഒരു പുസ്തകം പോലും ബാക്കിവയ്ക്കാതെ മുഴുവനും കള്ളൻ കൈക്കലാക്കി കളന്നുകളഞ്ഞു.







