Spread the love

കുമളി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നേരിയ തോതിൽ ജലനിരപ്പ് വർദ്ധിച്ചതോടെ
തേക്കടി തടാകത്തിൽ താത്കാലികമായി നിറുത്തിവച്ച ബോട്ട് സവാരി പുനരാരംഭിച്ചു.

video
play-sharp-fill

എണ്ണം കുറച്ചാണെങ്കിലും സവാരി നടത്തുന്നത് തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആശ്വാസമായി.

കെ.ടി.ഡി.സിയുടെ മൂന്ന് ബോട്ടുകളും വനംവകുപ്പിന്റെ രണ്ട് ബോട്ടുമാണ് സർവീസ് നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.ടി.ഡി.സിയുടെ 120 പേർക്ക് കയറാവുന്ന ബോട്ടുകളിൽ 50 പേർ വീതവും 28 പേർ കയറാവുന്നതിൽ 22 പേർ വീതവുമായാണ് സഞ്ചാരികളെ കയറ്റുന്നത്.

വനം വകുപ്പിന്റെ ബോട്ടുകളിൽ 40 പേർ വീതമാണ് സവാരി നടത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ തടാകത്തിൽ നേരിയ തോതിൽ ജലനിരപ്പ് വർദ്ധിച്ചതോടെയാണ് ബോട്ട് സവാരി പുനരാരംഭിച്ചത്.

ജലനിരപ്പ് താഴുമ്പോൾ ബോട്ടിന്റെ അടിത്തട്ട് മൺതിട്ടയിലും മരകുറ്റിയിലും തട്ടി അപകടമുണ്ടാകുന്നത് തടയാനാണ് ബോട്ട് സർവ്വീസ് നിറുത്തലാക്കിയത്.