
കോട്ടയം : കോട്ടയത്ത് കുടമാളൂർ ചാമത്ര തടിമില്ലിന് സമീപം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ കൊല്ലം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.
പുലിക്കുട്ടിശ്ശേരിയിലെ റിസോർട്ടിലെ ജീവനക്കാരനായ പുനലൂർ സ്വദേശി ഷാഹുദ്ദീൻ (26) ആണു മരിച്ചത്.
ഷാഹുദ്ദീനും സുഹൃത്ത് പ്രിൻസ് ജോർജും ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടു പേർക്കും നീന്തലറിയില്ലായിരുന്നു.
നാട്ടുകാർ ചങ്ങാടം ഇട്ടുകൊടുത്ത് പ്രിൻസ് ജോർജിന് കരക്ക് എത്തിച്ചെങ്കിലും ഷാഹുദ്ദീനെ രക്ഷിക്കാനായില്ല.
അയ്മനം പഞ്ചായത്ത് അഞ്ചാം വാർഡ് മെംബർ ആശ ഷിബു അറിയിച്ചതിന് പിന്നാലെ കോട്ടയം യൂണിറ്റിലെ അഗ്നിരക്ഷാസേന എത്തി.
തുടർന്ന് സ്കൂബ ഡൈവർ ആയ അഖിൽ എസ്കൃഷ്ണൻ ഒരു മണിക്കൂറോളം വെള്ളത്തിൽ തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.







