
നിലമ്പൂര്‍: നിലമ്പൂരിൽ വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ഏഴുവയസുകാരന്‍ മരിച്ചു.
വീടിന്റെ ടെറസില്‍ കൂട്ടുകാരമൊന്നിച്ച് കളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
നിലമ്പൂര്‍ രാമംകുത്ത് പാറേങ്ങല്‍ മൊയ്തുവിന്റെ മകന്‍ സിഫ്രാനാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച്ച വൈകീട്ട് 4.30നാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച്ച സിഫ്രാന്റെ പിറന്നാളായിരുന്നു. ടെറസില്‍ കളിച്ചുകൊണ്ടിരിക്കെ തുണികള്‍ ഉണക്കാനായി താല്‍ക്കാലികമായി ഉണ്ടാക്കിയ അരഫില്ലറില്‍ നിന്നും വെട്ടുകല്ലുകള്‍ വീണാണ് അപകടമുണ്ടായത്.
തലയിലേക്കാണ് കല്ലുകള്‍ പതിച്ചത്. സിഫ്രാന്റെ വീടിന് സമീപത്തുള്ള ബന്ധുവീട്ടിലാണ് അപകടമുണ്ടായത്.
ഒപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ നിലവിളിച്ച് ബഹളം വെക്കുകയും, രക്ഷിതാക്കളെത്തി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് ഷൈഹ, സഹോദരങ്ങള്‍: റാഷിന്‍, റഷ ഫാത്തിമ, സായാന്‍.







