Spread the love

ചെന്നൈ:സിനിമാ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ അഭിനയം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ വിജയ്, തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിന് തൊട്ടടുത്താണ്.

video
play-sharp-fill

ഈ അവസരത്തിൽ വിജയ്‌യുടെ കരിയറിലെ ആദ്യകാലത്തെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങളാണ് വൈറലാകുന്നത്.

ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായ വിജയ്‌യുടെ ആദ്യ പ്രതിഫലം വെറും 500 രൂപയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശസ്ത സംവിധായകൻ എസ്.എ. ചന്ദ്രശേഖറിന്റെ മകനായ വിജയ്, 1984-ൽ പിതാവ് തന്നെ സംവിധാനം ചെയ്ത ‘വെട്രി’ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി അരങ്ങേറ്റം കുറിച്ചത്.

ഈ ചിത്രത്തിനാണ് 500 രൂപ പ്രതിഫലമായി ലഭിച്ചത്.

2017-ൽ നൽകിയ ഒരു അഭിമുഖത്തിൽ എസ്.എ. ചന്ദ്രശേഖർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

താൻ എന്നെങ്കിലും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുമെന്ന് വിജയ് അന്ന് ആത്മവിശ്വാസത്തോടെ പറയുമായിരുന്നു എന്നും പിതാവ് പറഞ്ഞതായുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

കരിയറിലെ അവസാന ചിത്രമായ ‘ജനനായകൻ’ എന്ന സിനിമയിൽ പ്രതിഫലമായി വിജയ് 220 കോടി രൂപ വാങ്ങി എന്നാണ് റിപ്പോർട്ടുകൾ.

ആദ്യ ചിത്രത്തിലെ പ്രതിഫലത്തേക്കാൾ 4,40,00,000 മടങ്ങ് വർധനവാണ് വിജയ്‌യുടെ പ്രതിഫലത്തിൽ ഉണ്ടായിരിക്കുന്നത്.

നിലവിൽ ഏകദേശം 600 കോടി രൂപയുടെ ആസ്തി വിജയ്‌ക്കുണ്ടെന്നാണ് കണക്കാക്കുന്നത്.

പാൻ-ഇന്ത്യൻ സിനിമകളുടെ തരംഗത്തിനിടയിലും തമിഴ് സിനിമയിലൂടെ മാത്രം ബോക്സ് ഓഫീസിനെ വിറപ്പിക്കാൻ വിജയ്‌ക്ക് സാധിച്ചിരുന്നു.

600 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ ലിയോ കളക്ട് ചെയ്തത്.

രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ ‘ജനനായകൻ’ വലിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകം വിശ്വസിക്കുന്നത്.

2004-ൽ പുറത്തിറങ്ങിയ ‘ഗില്ലി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ഒരു മാസ് ഹീറോ എന്ന നിലയിൽ ജനഹൃദയങ്ങൾ കീഴടക്കിയത്.

തുടർന്ന് പോക്കിരി, തുപ്പാക്കി, മെർസൽ, സർക്കാര്, ബിഗിൽ തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ അദ്ദേഹത്തിൻ്റേതായിട്ടുണ്ട്.