
കൊല്ലം: അവയവദാനത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതികള്‍ പിടിയില്‍.
കല്ലുംതാഴം സ്വദേശി ശ്രീജ(40), പട്ടത്താനം സ്വദേശി സുധീർ(31) എന്നിവരെയാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ രേഖകള്‍ നിർമ്മിച്ച് നിയമവിരുദ്ധമായി പ്രതികള്‍ തട്ടിപ്പ് നടത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളുടെ നിർദേശപ്രകാരം സാമ്പത്തിക ലാഭത്തിന് വേണ്ടി അവയവം ദാനം ചെയ്ത യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഈ കേസിലെ മുഖ്യ പ്രതിയായ കാസർഗോഡ് സ്വദേശി മുഹമ്മദ് നജീബിനെ സമാന കുറ്റകൃത്യത്തിന് എറണാകുളം പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ ഏജന്റുമാരായി പ്രവർത്തിച്ചവരാണ് അറസ്റ്റിലായ ശ്രീജയും സുധീറും.







