
ഡല്‍ഹി: തമിഴ്നാട്ടില്‍ ഡിഎംകെയുമായുള്ള സഖ്യം കോണ്‍ഗ്രസ് അവസാനിപ്പിച്ചതിന് പിന്നാലെ പരോക്ഷ വിമർശനവുമായി സമാജ്‍വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്.
‘പ്രതിസന്ധിഘട്ടങ്ങളില്‍ പരസ്പരം കൈവിടുന്നവരല്ല ഞങ്ങള്‍’എന്ന് കുറിച്ചുകൊണ്ട് മമത ബാനർജിക്കും എം.കെ സ്റ്റാലിനുമൊപ്പമുള്ള ചിത്രങ്ങളും അഖിലേഷ് യാദവ് പങ്കുവച്ചു.
പേരെടുത്ത് പറയാതെയാണ് പരാമർശമെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെയാണ് ഉന്നംവച്ചതെന്ന് വ്യക്തമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് കൊല്‍ക്കത്തയില്‍ മമത ബാനർജിയെയും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജിയെയും സന്ദർശിച്ചതിന് പിന്നാലെയാണ് അഖിലേഷിന്റെ പോസ്റ്റ്.







